മഹാരാഷ്ട്രയിൽ അഞ്ച് പേർക്ക് കൊവിഡ് 19; 289 പേരുടെ ഫലം നെഗറ്റീവ്
പരിശോധനക്ക് അയച്ച 304 സാമ്പിളുകളിൽ അഞ്ച് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്നും 289 പേരുടെ ഫലം നെഗറ്റീവ് ആണെന്നും പത്ത് പേരുടെ ഫലം വരാനുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു
മുംബൈ:കൊവിഡ് 19 സംശയിച്ച് സാമ്പിളുകൾ പരിശോധനക്ക് അയച്ചവരിൽ അഞ്ച് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്. പരിശോധനക്ക് അയച്ച 304 സാമ്പിളുകളിൽ അഞ്ച് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്നും 289 പേരുടെ ഫലം നെഗറ്റീവ് ആണെന്നും പത്ത് പേരുടെ ഫലം വരാനുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പരിശോധനാ ഫലം നഗറ്റീവെന്ന് കണ്ടെത്തിയ 289 പേരെയും വീട്ടിലേക്ക് തിരിച്ചയച്ചെന്നും മറ്റുള്ളവർ പൂനെയിലെ ആശുപത്രിയിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ, നാഗ്‌പൂർ, പൂനെ തുടങ്ങിയ വിമാനത്താവളങ്ങളിലായി 129448 പേരെ നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.