കേരളം

kerala

ETV Bharat / bharat

ആറു വര്‍ഷത്തിനിടെ നൂറിലേറെ മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കിയെന്ന് ആഭ്യന്തര മന്ത്രാലയം - ഇന്ത്യൻ പൗരത്വം

പൗരത്വ (ഭേദഗതി) നിയമം ഒരു വിധത്തിലും വിദേശത്ത് നിന്നുള്ള മതസമൂഹത്തെ ലക്ഷ്യം വക്കുന്നില്ല. അതേ സമയം, 'അനധികൃത' കുടിയേറ്റക്കാരെന്ന് വിളിക്കുന്നവർക്ക് നിയമത്തിലെ യോഗ്യതകൾ പാലിച്ചാൽ ഇന്ത്യൻ പൗരനാകാനുള്ള അവസരമാണ് ഈ നിയമത്തിലൂടെ സാധ്യമാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

Citizenship Amendment Act  4,000 included in India  Home Ministry  non-Muslim migrants  CAA  ആഭ്യന്തര മന്ത്രാലയത്തിലെ  ഉദ്യോഗസ്ഥൻ  പൗരത്വ (ഭേദഗതി) നിയമം  പൗരത്വ ഭേദഗതി നിയമം  അനധികൃത കുടിയേറ്റം  ഇന്ത്യയിലേക്കുള്ള കുടിയേറ്റം  നൂറിലേറെ മുസ്ലിം വിഭാഗങ്ങൾക്ക്  ഇന്ത്യൻ പൗരത്വം  മുസ്ലിം ഇന്ത്യൻ പൗരത്വം
പൗരത്വം നൽകിയത് നൂറിലേറെ മുസ്ലിം വിഭാഗങ്ങൾക്ക്

By

Published : Dec 19, 2019, 6:28 PM IST

ന്യൂഡൽഹി:പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നാലായിരത്തോളം പേർക്ക് കഴിഞ്ഞ ആറു വർഷത്തിനിടെ ഇന്ത്യൻ പൗരത്വം നൽകിയതായി ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിൽ നൂറുകണക്കിനാളുകൾ മുസ്‌ലീങ്ങളാണ്. പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തൽ. പാകിസ്ഥാനിൽ നിന്ന് 2,830 പേർക്കും അഫ്‌ഗാനിസ്ഥാനിൽ നിന്ന് 912 പേർക്കും ബംഗ്ലാദേശിൽ നിന്ന് 172 പേർക്കും ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ട്. ഇത്തരം കുടിയേറ്റക്കാർ യോഗ്യതാ വ്യവസ്ഥകൾ പൂർത്തിയാക്കിയാൽ അവർക്ക് പൗരത്വം നൽകുന്നത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ (ഭേദഗതി) നിയമം വിദേശരാജ്യങ്ങളിൽ നിന്നുള്ള ഒരു സമുദായത്തെയും ലക്ഷ്യം വക്കുന്നില്ല. എന്നാൽ പൗരത്വം നൽകുന്നതിന് അടിസ്ഥാനം മതമാണ് എന്നതിനെയാണ് ഈ നിയമത്തെ എതിർക്കുന്നുവർ പറയുന്നത്. ഇന്ത്യയുടെ അയൽരാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായം മുസ്ലീം വിഭാഗങ്ങളാണ്. നിയമത്തിലെ രജിസ്ട്രേഷനിൽ പറഞ്ഞിരിക്കുന്ന യോഗ്യതാ നിബന്ധനകൾ പാലിക്കുകയാണെങ്കിൽ ഇവർക്ക് പൗരത്വം ലഭിക്കുന്നതിലും തടസമില്ല. നാലായിരത്തോളം ആളുകൾക്ക് പുറമെ 2014ലെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി കരാർ പ്രകാരം ബംഗ്ലാദേശിലെ 50 സമുദായങ്ങളിൽ നിന്നുള്ള 14,864 ബംഗ്ലാദേശ് പൗരന്മാർക്ക് ഇന്ത്യ പൗരത്വം നൽകിയിരുന്നു. അതുപോലെ 2014 ഡിസംബർ 31 വരെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധർ, ജൈനര്‍, പാർസി, ക്രിസ്ത്യാനികൾ തുടങ്ങിയവരെയും മതപരമായ വിവേചനങ്ങൾ നേരിടുന്നവരെയും കുടിയേറ്റക്കാരായി കണക്കാക്കാതെ ഇന്ത്യൻ പൗരരായി അംഗീകരിക്കും.
ഈ ഭേദഗതി നിയമത്തിന് പാർലമെന്‍റിന്‍റെ അംഗീകാരം ലഭിക്കുകയും ഈ മാസമാദ്യം തന്നെ രാഷ്ട്രപതി ഇതിനെ അംഗീകരിക്കുകയും ചെയ്‌തിരുന്നു. പൗരത്വ (ഭേദഗതി) ബിൽ 2016 മുതൽ പ്രാബല്യത്തിലുള്ളതാണെന്നും ലോക്‌സഭയിലെയും രാജ്യസഭയിലെയും 30 അംഗങ്ങളുള്ള പാർലമെന്‍ററി സമിതി ഇത് അംഗീകരിക്കുകയും ചെയ്‌തിരുന്നു. അതിനാൽ തന്നെ ഇപ്പോഴത്തെ നിയമം ഈ ബില്ലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
2015-16 കാലയളവിൽ ഉചിതമായ നിയമങ്ങൾ ഭേദഗതി ചെയ്‌ത് ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ആറു ന്യൂനപക്ഷ സമുദായങ്ങളിലെ കുടിയേറ്റക്കാരുടെ പ്രവേശനവും താമസവും ഭാരതീയ സർക്കാർ നിയമവിധേയമാക്കിയിരുന്നു. 2014 ഡിസംബർ മാസം വരെ വന്ന ഇത്തരം കുടിയേറ്റക്കാർ അവിടെ മതപരമായ വിവേചനങ്ങൾ നേരിടുന്നവരായിരുന്നു. ഇവർക്ക് കൂടുതൽ കാലത്തേക്ക് ഇന്ത്യയിൽ തുടരുന്നതിന് വേണ്ടിയുള്ള ദീർഘകാല വിസ (എൽ‌ടി‌വി)യും അനുവദിച്ചിരുന്നു. 2014 ഡിസംബർ 31ന് മുമ്പ് ഈ പറഞ്ഞ രാജ്യങ്ങളിൽ നിന്ന് എത്തിയവർ പൗരത്വത്തിനുള്ള വ്യവസ്ഥകളും യോഗ്യതകളും പൂർത്തിയാക്കിയാൽ രാജ്യത്തെ പൗരത്വം സ്വീകരിക്കാനുള്ള അവസരം കൂടിയാണ് പൗരത്വ (ഭേദഗതി) നിയമം നൽകുന്നത്.
അതുപോലെ ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്ന ഇന്ത്യൻ വംശജരായ വിദേശികളുടെ താമസത്തെയും പൗരത്വത്തിനെയും പറ്റിയുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് ഇന്ത്യൻ സർക്കാർ വിവിധ അവസരങ്ങളിലായി പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വിശദമാക്കി. ഇതിനുദാഹരണമാണ് 1948 ജൂലൈ 19ന് മുമ്പ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഒരാളെ ഇന്ത്യൻ പൗരനായി കണക്കാക്കാമെന്ന് ഭരണഘടനയിലെ ആർട്ടിക്കിൾ 6 അനുശാസിക്കുന്നത്. ഈ തീയതിക്ക് മുമ്പോ അതിനുശേഷമോ ഇന്ത്യയിലെത്തിയ ഒരാൾ ആറുമാസം മാത്രം രാജ്യത്ത് താമസിച്ച ശേഷം പൗരത്വത്തിന് രജിസ്റ്റർ ചെയ്യുകയാണെങ്കിലും അയാൾക്ക് ഇന്ത്യൻ പൗരനാകാം. കൂടാതെ, 1964 ലും 1974ലും ഇരുരാജ്യങ്ങളും തമ്മിൽ അന്താരാഷ്ട്ര കരാറുകളിൽ ഒപ്പുവെച്ച ശേഷം ഇന്ത്യൻ വംശജരായ 4.61 ലക്ഷം തമിഴർക്ക് 1964-2008 കാലഘട്ടത്തിൽ രാഷ്‌ട്രം പൗരത്വം നൽകിയിരുന്നു.
95,000 ഓളം ശ്രീലങ്കൻ അഭയാർഥികളാണ് നിലവിൽ തമിഴ്‌നാട്ടിൽ താമസിക്കുന്നത്. അവർക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ റേഷനും ആനുകൂല്യങ്ങളും മറ്റ് സൗകര്യങ്ങളും നൽകുന്നുണ്ട്. ഇന്ത്യൻ പൗരത്വത്തിന് യോഗ്യതയുണ്ടെങ്കിൽ അവർക്ക് അതിന് അപേക്ഷിക്കാനും സാധിക്കും.
1962-78 കാലഘട്ടത്തിൽ ബർമയിൽ നിന്നും രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ വംശജരായ ബർമക്കാർ പലായനം ചെയ്‌തു. അവിടെ നിരവധി വ്യാപാരങ്ങളും ബിസിനസ്സുകളും ദേശസാൽക്കരിക്കപ്പെട്ടു.ശേഷം അവിടുത്തെ ഇന്ത്യക്കാരുടെ സ്വത്തുക്കൾ നിർബന്ധിതമായി പിടിച്ചെടുത്തു. ഇവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പിന്നീട് താമസമാക്കി. 1965ലെയും 1971ലെയും യുദ്ധങ്ങളിൽ നാടുകടത്തപ്പെട്ട ഹിന്ദു കുടിയേറ്റക്കാർക്കും അഞ്ചു വർഷം മുമ്പ് പാകിസ്ഥാനിൽ നിന്ന് കുടിയേറ്റത്തിന് വന്ന ഹിന്ദു വിഭാഗങ്ങൾക്കും പൗരത്വം നൽകിയതാണ്. ഇതിനുള്ള അധികാരം 2004ൽ ഗുജറാത്തിലെയും രാജസ്ഥാനിലെയും ആറ് കലക്‌ടർമാർക്കും ഗുജറാത്ത് ഗവൺമെന്‍റിനുമാണ് ലഭിച്ചത്. തുടക്കത്തിൽ ഇത് ഒരു വർഷത്തേക്കായിരുന്നെങ്കിലും പിന്നീട് 2005ലേക്കും തുടർന്ന് 2006ലേക്കും നീട്ടി. പൗരത്വ (ഭേദഗതി) നിയമം യാതൊരു വിധത്തിലും വിദേശത്ത് നിന്നുള്ള മത സമൂഹത്തെ ലക്ഷ്യം വക്കുന്നില്ല. അതേ സമയം, 'അനധികൃത' കുടിയേറ്റക്കാരെന്ന് വിളിക്കുന്നവർക്ക് നിയമത്തിലെ യോഗ്യതകൾ പാലിച്ചാൽ ഇന്ത്യൻ പൗരനാകാനുള്ള അവസരമാണ് ഒരുക്കുന്നത്. ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പ്രാവർത്തികമാക്കുന്നതിന് വേണ്ടിയുള്ള നിബന്ധനകൾ കേന്ദ്രസർക്കാർ രൂപീകരിക്കും. ഇങ്ങനെയുള്ളവർക്ക് സാധാരണക്കാരെപ്പോലെ ഇന്ത്യൻ പൗരനാകാൻ സാധിക്കില്ല. എന്നാൽ, ഓൺലൈൻ വഴി പൗരത്വത്തിനായി അപേക്ഷിച്ച് ഉദ്യോഗസ്ഥർ അത് പരിശോധിച്ച ശേഷം ഇന്ത്യയുടെ പൗരനാകാൻ സാധിക്കുമെന്ന ഉറപ്പും ഉദ്യോഗസ്ഥൻ പങ്കുവച്ചു.

ABOUT THE AUTHOR

...view details