കേരളം

kerala

By

Published : May 3, 2020, 9:05 AM IST

ETV Bharat / bharat

മധ്യപ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,788 ആയി

ഏറ്റവും അധികം രോഗികൾ ഇൻഡോറിൽ

മധ്യപ്രദേശ്  കൊവിഡ് ബാധിതർ  മധ്യപ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം  മരണ സംഖ്യ  ഇൻഡോർ  ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ചവർ  Madhya Pradesh  COVID-19 cases in Madhya Pradesh
മധ്യപ്രദേശിലെ രോഗബാധിതരുടെ എണ്ണം 2,788 ആയി

ഭോപ്പാൽ: മധ്യപ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,788 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ്. 151 മരണങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇൻഡോർ ജില്ലയിലാണ് ഏറ്റവും അധികം രോഗികൾ ഉള്ളത്. ഇവിടെ 1,545 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. തലസ്ഥാനമായ ഭോപ്പാലിൽ 526 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 624 പേർ രോഗം ഭേദമായി ആശുപത്രി വിട്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം രാജ്യത്ത് ശനിയാഴ്ച 2,411 കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രോഗ ബാധിതരുടെ എണ്ണം 37,776 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 10,018 പേർ രോഗ മുക്തരായി. 1,223 പേർ മരിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details