ഡല്‍ഹിയില്‍ 2683 പുതിയ കൊവിഡ് രോഗികള്‍ - ഡല്‍ഹി വാര്‍ത്തകള്‍
ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.9 ലക്ഷം കടന്നു. ഇതില്‍ 2,60,350 പേര്‍ രോഗമുക്തി നേടി.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 2683 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.9 ലക്ഷം കടന്നു. ഇതില്‍ 2,60,350 പേര്‍ രോഗമുക്തി നേടി. 50,832 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 38 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 5,510 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂവായിരത്തിനടുത്തെത്തുന്നത്. ശനിയാഴ്‌ച 2258 കേസുകളും, വെള്ളിയാഴ്‌ച 2920 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. മരണനിരക്കിലും ചെറിയ തോതില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. 34 ആയിരുന്നു ശനിയാഴ്‌ചയിലെ മരണനിരക്ക്. സെപ്‌റ്റംബര്‍ 29ന് 48 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.