ലഖ്‌നൗ: രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 25കാരനായ യുവാവ് കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കാൺപൂരിലെ വാജിദ്‌പൂർ പ്രദേശത്താണ് സംഘർഷമുണ്ടായത്. യുവാവിന്‍റെ മരണത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.
കാൺപൂർ സംഘർഷത്തിൽ 25 വയസുകാരൻ കൊല്ലപ്പെട്ടു - 25-year-old killed, several injured in Kanpur
യുവാവിന്‍റെ മരണത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.
കാൺപൂർ സംഘർഷത്തിൽ 25 വയസുകാരൻ കൊല്ലപ്പെട്ടു; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
വെള്ളം ദേഹത്ത് തെറിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ലഹളയിൽ കലാശിച്ചത്. തുടർന്ന് പ്രദേശവാസികൾ സ്ഥലത്തെത്തി സംഘർഷാവസ്ഥയിലേക്ക് മാറുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വച്ചാണ് നിഷാദിന്‍റെ മരണം സ്ഥിരീകരിച്ചത്. നിലവിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.