ബാൽക്ക് പ്രവിശ്യയിൽ വ്യോമാക്രമണം; 25 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു - നാല് ഗ്രാമവാസികൾ കൊല്ലപ്പെട്ടു
ബാൽക്ക് ജില്ലയിലെ ദാവ്‌ലത്ത് അബാദ് ഗ്രാമത്തിലാണ് വ്യോമാക്രമണം നടന്നതെന്ന് ഗവർണറുടെ വക്താവ് മുനീർ അഹ്മദ് ഫർഹാദ് പറഞ്ഞു.
ബാൽക്ക് പ്രവിശ്യയിൽ വ്യോമാക്രമണം; 25 ഓളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ വടക്കൻ ബാൽക്ക് പ്രവിശ്യയിൽ വ്യോമാക്രമണം. 25 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. ബാൽക്ക് ജില്ലയിലെ ദാവ്‌ലത്ത് അബാദ് ഗ്രാമത്തിലാണ് വ്യോമാക്രമണം നടന്നതെന്ന് ഗവർണറുടെ വക്താവ് മുനീർ അഹ്മദ് ഫർഹാദ് പറഞ്ഞു. ആക്രമണത്തിൽ ഒരു കുട്ടിയും സ്ത്രീയും ഉൾപ്പെടെ നാല് ഗ്രാമവാസികൾ കൊല്ലപ്പെട്ടു. അതേസമയം താലിബാൻ ഇക്കാര്യത്തിൽ ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ല.
Last Updated : Jun 25, 2020, 5:09 PM IST