ന്യൂഡൽഹി: 52 കേന്ദ്ര സായുധ പൊലീസ് സേന (സിഎപിഎഫ്) സൈനികരിൽ ഇരുപത്തിയഞ്ച് പേർ ജൂലൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു. പാരാ മിലിട്ടറി ഉദ്യോഗസ്ഥരിൽ 13,000 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ഓഗസ്റ്റ് ഒന്ന് വരെ 52 സിഎപിഎഫ് സൈനികർ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. 6,889 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. ഓഗസ്റ്റ് ഒന്ന് വരെ റിപ്പോർട്ട് ചെയ്ത 12,973 കേസുകളിൽ 6,032 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്.
ഏപ്രിൽ മുതൽ ജൂൺ വരെ കൊവിഡ് ബാധിച്ച് ഒമ്പത് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരാണ് മരിച്ചത്. ജൂലൈയിൽ ഒമ്പത് സൈനികർ കൊവിഡ് ബാധിച്ച് മരിച്ചു. സിആർപിഎഫ് സൈനികരിൽ 2,173 സജീവ കേസുകളും 1,974 രോഗമുക്തിയും ഉൾപ്പെടെ 4,165 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ബിഎസ്‌എഫിൽ (ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്) റിപ്പോർട്ട് ചെയ്ത 4,030 കൊവിഡ് കേസുകളിൽ 2,204 പേർ രോഗ മുക്തരായി. 1,812 സജീവ കൊവിഡ് കേസുകളാണ് ബിഎസ്‌എഫിൽ നിലവിലുള്ളത്. ഇതുവരെ 14 ബിഎസ്‌എഫ് ജവാൻമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 14 പേരിൽ ഒമ്പത് പേർ ജൂലൈ മാസത്തിലാണ് മരിച്ചത്.