ബംഗാളില്‍ തൃണമൂല്‍ - ബിജെപി സംഘര്‍ഷത്തില്‍ മൂന്ന് മരണം - trinamool- bjp
ബിജെപി സംസ്ഥാന ഘടകം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ടു
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി - തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലെ സംഘര്‍ഷം തുടരുന്നു. ഇന്നലെ നോര്‍ത്ത് 24 പര്‍ഗാസ് ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സന്ദേശ്കാളി പ്രദേശത്തെ നയ്ജാതില്‍ പാര്‍ട്ടി കൊടികള്‍ അഴിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കടന്നത്. അഞ്ചു പ്രവര്‍ത്തകരെ കാണാനില്ലെന്ന് ബിജെപി ആരോപിച്ചു. ബിജെപി സംസ്ഥാന ഘടകം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിജെപി നേതാവ് മുകുള്‍ റോയയോട് അമിത് ഷാ ആവശ്യപ്പെട്ടു.