മഹാരാഷ്‌ട്രയിലെ നാസികിൽ 23 പേർക്ക് കൂടി കൊവിഡ്
നാസിക് ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 890. രോഗമുക്തി നേടിയവർ 654.
മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിൽ 23 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 890 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ മലേഗാവ് സ്വദേശികളും, എട്ട് പേർ നാസിക് സിറ്റി സ്വദേശികളുമാണ്. നാല് പേർ ജില്ലക്ക് പുറത്ത് നിന്നും ചികിത്സക്ക് എത്തിയവരാണ്. മലേഗാവിലെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 684 ആണ്. 59 കേസുകൾ നാസിക് സിറ്റിയിൽ നിന്നും റിപ്പോർട്ട് ചെയ്‌തു. ജില്ലക്ക് പുറത്തുനിന്നുള്ള 36 പേരാണ് ചികിത്സയിൽ തുടരുന്നത്. 654 പേർ രോഗമുക്തി നേടിയപ്പോൾ 46 പേർ മരിച്ചു. ഇതിൽ 43 മരണവും മലേഗാവിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്.