കേരളം

kerala

തെലങ്കാനയിൽ 23 മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 15, 2020, 4:15 AM IST

ഇതുവരെ സംസ്ഥാനത്ത് 60 മാധ്യമ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Telangana COVID news  Telangana journalist news  Hyderabad news  Journalists tested positive  തെലങ്കാന  23 മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു  മാധ്യമ രംഗത്തെ കൊവിഡ്  ഹൈദരാബാദ്  തെലങ്കാനയിലെ കൊവിഡ്
തെലങ്കാനയിൽ 23 മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: സംസ്ഥാനത്ത് 23 മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 60 മാധ്യമ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഒരു മാധ്യമ പ്രവർത്തകൻ കൊവിഡ് മൂലം മരിച്ചെന്നും തെലങ്കാന ആരോഗ്യ വകുപ്പ് അറിയിച്ചു. 140 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചതെന്നും 23 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്‌തതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേ സമയം സംസ്ഥാനത്ത് 237 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 4974 ആയി. മൂന്ന് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് മരണം 185 ആയി.

ABOUT THE AUTHOR

...view details