ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം 23 ട്രെയിനുകൾ വൈകി ഓടുന്നു. ഡല്‍ഹി വഴി കടന്നുപോകുന്ന ട്രെയിനുകളാണ് വൈകി ഓടുന്നത്. കതിഹാർ-അമൃത്സർ എക്‌സ്‌പ്രസ്, ഹൗറ-ന്യൂഡല്‍ഹി പൂര്‍വ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾ മൂന്ന് മണിക്കൂറോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് ഉത്തര റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മൂടൽമഞ്ഞ്; ഡല്‍ഹി വഴിയുള്ള 23 ട്രെയിനുകൾ വൈകി ഓടുന്നു - കനത്ത മൂടൽമഞ്ഞ്
കനത്ത മൂടല്‍മഞ്ഞ് കാരണം ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വൈകിയാണ് ഡല്‍ഹി വഴി കടന്നുപോകുന്ന ട്രെയിനുകൾ ഓടുന്നത്.
മൂടൽമഞ്ഞ്; ഡല്‍ഹി വഴിയുള്ള 23 ട്രെയിനുകൾ വൈകി ഓടുന്നു
പുരി-ന്യൂഡൽഹി പുരുഷോത്തം എക്‌സ്‌പ്രസ്, ഗയ-ന്യൂഡൽഹി മഹാബോധി എക്‌സ്‌പ്രസ്, ഭഗൽപൂർ-ആനന്ദ് വിഹാർ ഗരിബ്രത്ത് എക്‌സ്‌പ്രസ്, ബറൗണി-ന്യൂഡൽഹി വൈശാലി എക്‌സ്‌പ്രസ്, അലഹബാദ്-ന്യൂഡൽഹി പ്രയാഗ്രാജ് എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളും രണ്ട് മണിക്കൂറോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്‌ചയും ഡല്‍ഹി വഴി കടന്നുപോകുന്ന 21 ട്രെയിനുകൾ കനത്ത മഞ്ഞ് കാരണം വൈകിയാണ് ഓടിയിരുന്നത്.