അഹമ്മദാബാദ്:ഗുജറാത്തില്‍ 228 കൊവിഡ്-19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1604 ആയി. 228ല്‍ 140 കേസും റിപ്പോര്‍ട്ട് ചെയ്തത് അഹമ്മദാബാദിലാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1002ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി അറിയിച്ചു.
ഗുജറാത്തില്‍ 228 കൊവിഡ്-19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു - 228 new COVID-29
ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1604 ആയി. 228ല്‍ 140 കേസും റിപ്പോര്‍ട്ട് ചെയ്തത് അഹമ്മദാബാദിലാണ്.
ഗുജറാത്തില്‍ 228 കൊവിഡ്-19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
സുറത്തില്‍ 67 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. വഡോദരയില്‍ എട്ടും രാജ്കോട്ടില്‍ അഞ്ചും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1443 കേസുകളാണ് ആക്ടീവായിട്ടുള്ളത്. ഒമ്പത് രോഗികള്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവിക്കുന്നത്. 28,212 ടെസ്റ്റുകള്‍ നടത്തിയെന്നും ജയന്തി രവി അറിയിച്ചു.