പട്‌ന:ബിഹാറിൽ പുതിയ 2,187 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് 35,056 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്.
പുതിയ കൊവിഡ് കേസുകളിൽ 253 കേസുകൾ പട്നയിൽ നിന്നും ഭാഗൽപൂരിൽ നിന്ന് 177 കേസുകളും മധുബാനിയിൽ നിന്ന് 127 കേസുകളും ഔറംഗബാദിൽ നിന്ന് 113 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 63,489 പുതിയ കൊവിഡ് കേസുകളും 944 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
944 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 49,980 ആയി. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 25,89,682 ആയി. ആകെ കേസുകളിൽ 6,77,444 സജീവ കേസുകളും 18,62,258 രോഗമുക്തിയും ഉൾപ്പെടുന്നു.