അസമിൽ 2,112 പേർക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതർ 38,407
വ്യാഴാഴ്ച്ച 1,248 പേരാണ് കൊവിഡ് മുക്തരായത്. 29,080 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്
ഗുവാഹത്തി: അസമിൽ 2,112 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അസമിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണിത്. ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌ത കൊവിഡ് രോഗികളുടെ എണ്ണം 38,407 ആയി ഉയർന്നു. വ്യാഴാഴ്ച്ച രണ്ട് പേരാണ് മരിച്ചത്. 57 വയസ്സുകാരനായ കമ്രുപ് സ്വദേശിയും 45 വയസ്സുകാരനായ ദാരംഗ് സ്വദേശിയുമാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,028 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. സംസ്ഥാനത്ത് 9,230 സജീവ കൊവിഡ് 19 കേസുകളാണുള്ളത്. വ്യാഴാഴ്ച്ച മാത്രം 1,248 പേർ രോഗമുക്തരായി. 29,080 പേരാണ് അസമിൽ ഇതുവരെ രോഗമുക്തി നേടിയത്. അസമിൽ 1,426 പൊലീസ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ നാല് പേർ മരിച്ചു. 1,048 പേർക്ക് രോഗമുക്തി നേടിയെന്നും അഡീഷണൽ ഡയറക്‌ടർ ജനറൽ (ലോ ആൻഡ് ഓർഡർ) ജി പി സിംഗ് പറഞ്ഞു. 76.78 ശതമാനമാണ് സംസ്ഥാനത്തിന്‍റെ കൊവിഡ് മുക്തി നിരക്ക്. രാജ്യത്തെ തന്നെ നാലാം സ്ഥാനത്താണിത്.