ന്യൂഡല്‍ഹി:രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ കൊവിഡ് മുക്തി നിരക്ക് ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനിടെയാണ് കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ ഉള്ള 21 സംസ്ഥാനങ്ങളുടെ കണക്ക് പുറത്ത് വിട്ടത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഹരിയാന, ഡല്‍ഹി, ജമ്മു കശ്മീർ, പഞ്ചാബ്, ഒഡിഷ, മേഘാലയ, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കൊവിഡ് കേസുകളേക്കാൾ രോഗമുക്തരുടെ എണ്ണം വർധിക്കുന്നത്.
21 സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് കൂടുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിനംപ്രതിയുള്ള കൊവിഡ് മുക്തി നിരക്ക് 90,000ല്‍ കൂടുതലാണ്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 92,043 പേരാണ് രോഗമുക്തരായത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിനംപ്രതിയുള്ള കൊവിഡ് മുക്തി നിരക്ക് 90,000ല്‍ കൂടുതലാണ്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 92,043 പേരാണ് രോഗമുക്തരായത്. എന്നാല്‍ രോഗ ബാധിതരുടെ എണ്ണം 88,600 ആണ്. ഇതോടെ രാജ്യത്തെ രോഗമുക്തരുടെ എണ്ണം 50 ലക്ഷത്തോട് അടുത്തു. തുടർച്ചയായ നിരവധി ദിവസങ്ങളിൽ രോഗികളുടെ എണ്ണം 10 ലക്ഷത്തിൽ താഴെയാണ്. മൊത്തം പോസിറ്റീവ് കേസുകളുടെ 15.96 ശതമാനം മാത്രമാണ് സജീവ കേസുകൾ, ഇത് സ്ഥിരമായി കുറയുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുവരെ 59,92,533 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 9,56,402 പേരാണ് ചികിത്സയിലുള്ളത്. 49,41,628 പേർക്ക് രോഗം ഭേദമായി.