ചണ്ഡിഗഡ്: യുഎസിൽ നിന്ന് ഹരിയാനയിൽ എത്തിയ 73 പേരിൽ 21 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മെയ് 19നാണ് ഇവർ സംസ്ഥാനത്തെത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണിവർ. 73 പേരിൽ 21 പേർക്ക് പോസിറ്റീവും രണ്ട് റിപ്പോർട്ടുകൾ അവ്യക്തവും ബാക്കിയുള്ളവ നെഗറ്റീവും ആയിരുന്നെന്ന് പഞ്ചകുല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജസ്ജിത് കൗർ പറഞ്ഞു. ഹരിയാനയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1067 ആയി. 706 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് വൈറസ് ബാധിച്ച് 16 പേർ മരിച്ചു.
യുഎസിൽ നിന്ന് എത്തിയ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഹരിയാനയില്‍ എത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1067 ആയി
യുഎസ്എയിൽ നിന്ന് ഹരിയാനയിൽ എത്തിയ 73 പേരിൽ 21 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,25,101ആയി. 69,597 പേർക്ക് നിലവിൽ വൈറസ് സജീവമാണ്. വൈറസ് ബാധിച്ച് 3,720 പേർ മരിച്ചു.