അമരാവതി: ആന്ധ്രപ്രദേശില്‍ 21 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132 ആയി. ഡല്‍ഹി നിസാമുദ്ദീൻ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരാണ് രോഗികളില്‍ ഏറെയും. എസ്.പി.എസ് നെല്ലൂര്‍ ജില്ലയില്‍ വലിയ രീതിയിലാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. 17 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്.
ആന്ധ്ര പ്രദേശില്‍ 21 പേര്‍ക്ക് കൂടി കൊവിഡ്-19 - രോഗികള്‍
തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരാണ് രോഗികളില്‍ ഏറെയും. എസ്.പി.എസ് നെല്ലൂര്‍ ജില്ലയില്‍ വലിയ രീതിയിലാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. 17 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്.
ആന്ധ്ര പ്രദേശില്‍ 21 പേര്‍ക്ക് കൂടി കൊവിഡ്
മാര്‍ച്ച് 12ന് വിദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. 493 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ബുധനാഴ്ച 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളില്‍ കൂടുതല്‍ പേരും തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരെോ അവരുമായി ബന്ധമുള്ളവരോ ആണെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. ഇവരെ കണ്ടെത്തി പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.