കേരളം

kerala

ETV Bharat / bharat

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാം സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ് - ലോക്സഭ തെരഞ്ഞെടുപ്പ്

ഇതുവരെ 54 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.

ലോക്സഭ തെരഞ്ഞെടുപ്പ്: മൂന്നാം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

By

Published : Mar 16, 2019, 2:44 PM IST

18 ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മേഘാലയ, നാഗാലാന്‍റ്, അസം, സിക്കിം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 18 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.

മുന്‍ മേഘാലയ മുഖ്യമന്ത്രി മുകുൾ എം സംഗ്മ മേഘാലയിലെ തുറയില്‍ നിന്ന് ജനവിധി തേടും. അസമിലെ സില്‍ച്ചറില്‍ മഹിളാ കോൺഗ്രസ് അധ്യക്ഷ സുഷ്മിതാ ദേവും, കാലിയബോറില്‍ ഗൗരവ് ഗോഗോയിയും ദിബ്രുഗഡില്‍ മുൻ കേന്ദ്രമന്ത്രി പബൻ സിങ് ഖട്ടോറവുമാണ് സ്ഥാനാർഥികൾ. യുപിയിലെ സംവരണ സീറ്റായ ബാരാബാങ്കിയില്‍ നിന്നും തനൂജ് പുനിയ മത്സരിക്കും.

ഷില്ലോങ്ങില്‍ മുൻ മന്ത്രി വിന്‍സെന്‍റ് പാലയും നാഗാലാന്‍റില്‍ കെ എല്‍ ചിഷിയും സിക്കിമില്‍ ഭാരത് ബാസ്നെറ്റുമാണ് സ്ഥാനാർഥികൾ. തെലുങ്കാനയിലെ എട്ട് സീറ്റുകളിലെ സ്ഥാനാർഥികളുടെ പേരും പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.


ABOUT THE AUTHOR

...view details