ലഖ്‌നൗ: സംസ്ഥാനത്ത് 20 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഉത്തർ പ്രദേശിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 321 ആയി. പുതുതായി 275 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് രോഗികളുടെ എണ്ണം 11,610 ആയി. 4,318 ആക്‌ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും 6,971 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് നാല് ലക്ഷം പേരെയാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയതെന്നും തിരികെയെത്തിയ അതിഥി തൊഴിലാളികളെ ആശാ വർക്കേഴ്‌സ് ട്രാക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർ പ്രദേശിൽ 20 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് ഉത്തർ പ്രദേശ്
4,318 ആക്‌ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും 6,971 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു
ഉത്തർ പ്രദേശിൽ 20 കൊവിഡ് മരണം കൂടി
30 ലക്ഷം തൊഴിലാളികളാണ് തിരികെ എത്തിയതെന്നും നാലര ലക്ഷം അതിഥി തൊഴിലാളികളെ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 98,000 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 3,185 പേർ രോഗികളാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ 1,400 പേർ രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചെന്നും അദ്ദേഹം വ്യക്തമാക്കി.