കഴിഞ്ഞ 24 മണിക്കൂറില്‍ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 20 പേർ - death toll rises
പുതുതായി 359 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 20 പേർ
ഡൽഹി : കഴിഞ്ഞ 24 മണിക്കൂറില്‍ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 20 പേർ. ഇതോടെ ഡൽഹിയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി ഉയർന്നതായി ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്ൻ അറിയിച്ചു. കൂടാതെ പുതുതായി 359 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,998 ആയി ഉയർന്നു. അതേസമയം ഏറ്റവും ഒടുവില്‍ 346 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 2,858 ആയി.