ചെങ്കല്‍ച്ചൂളയില്‍ നിന്ന് 20 കുട്ടികളെ രക്ഷപ്പെടുത്തി - തെലുങ്കാന
ആറ് ആണ്‍കുട്ടികളെയും 14 പെണ്‍കുട്ടികളെയുമാണ് കാചാറം ഗ്രാമത്തിലെ ചെങ്കല്‍ച്ചൂളയില്‍ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയത്.
തെലുങ്കാന, കാചാറം ഗ്രാമത്തിലെ ചെങ്കല്‍ച്ചൂളയില്‍ ബാലവേലക്ക് ഉപയോഗിച്ച 20 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ ശിശു ക്ഷേമ സമിതിയുമായി ചേര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ആറ് ആണ്‍കുട്ടികളെയും 14 പെണ്‍കുട്ടികളെയും പൊലീസ് രക്ഷപ്പെടുത്തിയത്. പ്രദേശത്തെവിവിധ ചെങ്കല്‍ച്ചുളകളില്‍ ബാലവേലക്ക് ഉപയോഗിച്ചിരുന്ന കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ ശിശു വിഹാര്‍ ഹോംസിലേക്ക് മാറ്റിയതായും ചൂള ഉടമകളായ ഗോപാല്‍, മാനിയ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും ഷംശാബാദ് പൊലീസ് മേധാവി ആര്‍ വെങ്കിടേഷ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.