ഹൈദരാബാദിൽ രണ്ട് സ്‌ത്രീകൾ തൂങ്ങി മരിച്ചു - തെലങ്കാന
25 വയസുള്ള ഇരുവരും വ്യാഴാഴ്‌ച സ്വന്തം വീടുകളിലേക്ക് പോയെന്നും തിരിച്ചെത്താൻ വൈകിയതിനെതിരെ പ്രതികരിച്ചതിനെ തുടർന്നാകാം ആത്മഹത്യയെന്നും ഭർത്താക്കന്മാർ പൊലീസിന് മൊഴി നല്‍കി
ഹൈദരാബാദിൽ രണ്ട് സ്‌ത്രീകൾ തൂങ്ങി മരിച്ചു
ഹൈദരാബാദ്: മകൾക്ക് വിഷം നൽകിയതിന് ശേഷം രണ്ട് സ്‌ത്രീകൾ തൂങ്ങി മരിച്ചു. മെഡ്ച്ചിൽ ജില്ലയിലാണ് സംഭവം നടന്നത്. ഒരു സ്ത്രീയുടെ മൃതദേഹത്തിന് താഴെയാണ് കുഞ്ഞിന്‍റെ മൃതദേഹവും കണ്ടെത്തിയത്. 25 വയസുള്ള ഇരുവരും വ്യാഴാഴ്‌ച സ്വന്തം വീടുകളിലേക്ക് പോയെന്നും തിരിച്ചെത്താൻ വൈകിയതിനെതിരെ പ്രതികരിച്ചതിനെ തുടർന്നാകാം ആത്മഹത്യയെന്നും ഭർത്താക്കന്മാരെ ഉദ്ധരിച്ചുകൊണ്ട് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.