മധ്യപ്രദേശിലെ ചിത്രകൂടിൽ നിന്ന് ഈമാസം 12 നാണ് വ്യാപാരിയുടെ മക്കളെ തട്ടിക്കൊണ്ടുപോയത്. സ്കൂൾ ബസിലിരിക്കുകയായിരുന്ന ഇരട്ടകളായ വിദ്യാർഥികളെ മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറുവയസുകാരായ സഹോദരങ്ങളുടെ മൃതദേഹം ഉത്തർപ്രദേശിലെ ബാന്ധനദിക്കരയിൽ ഇന്ന് കണ്ടെത്തിയത്.
മധ്യപ്രദേശിൽ തട്ടിക്കൊണ്ടുപോയ വ്യാപാരിയുടെ മക്കളുടെ മൃതദേഹം കണ്ടെത്തി - madyapradesh
എണ്ണ വ്യാപാരിയായ പിതാവിനോടുള്ള വൈരാഗ്യമാകാം കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
മധ്യപ്രദേശില്‍ തട്ടിക്കൊണ്ടുപോയ വ്യാപാരിയുടെ മക്കളുടെ മൃതദേഹം കണ്ടെത്തി
കാണാതായ കുട്ടികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ്50,000 രൂപ പാരിതോഷികംപ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശ് പൊലീസും അന്വേഷണത്തിൽ സഹായവുമായി മധ്യപ്രദേശിനോടൊപ്പമുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ബാവോളി സംഘമെന്ന കുറ്റവാളി സംഘമാണെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. എന്നാൽ തുടർ തെളിവുകളൊന്നും ലഭ്യമായില്ല. മോചനദ്രവ്യമോ മറ്റു വസ്തുക്കളോ അക്രമികൾ ആവശ്യപ്പെട്ടിരുന്നില്ല.