ലക്‌നൗ: ശ്രമിക് സ്‌പെഷ്യൽ ട്രെയിനിൽ രണ്ട് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ നിന്ന് മണ്ടുദി റെയിൽവേ സ്റ്റേഷനിൽ എത്തിയ ശ്രമിക് ട്രെയിനിലെ തൊഴിലാളികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവരിൽ ഒരാൾ കുടുംബത്തോടൊപ്പവും മറ്റൊരാൾ തനിച്ചുമാണ് യാത്ര ചെയ്തത്. സർക്കാർ റെയിൽവേ പൊലീസ് സംഭവം അന്വേഷിക്കുന്നുണ്ട്.
അതിഥി തൊഴിലാളികളുടെ മരണം തുടരുന്നു; ശ്രമിക്ക് ട്രെയിനില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍ - Shramik train
മുംബൈയിൽ നിന്ന് മണ്ടുദി റെയിൽവേ സ്റ്റേഷനിൽ എത്തിയ ശ്രമിക് ട്രെയിനിലെ തൊഴിലാളികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവരിൽ ഒരാൾ കുടുംബത്തോടൊപ്പവും മറ്റൊരാൾ തനിച്ചുമായിരുന്നു യാത്ര ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായി 1,337 ട്രെയിനുകൾ ഇതിനോടകം തന്നെ ഉത്തർപ്രദേശിൽ എത്തിയിട്ടുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവാനിഷ് അവസ്തി പറഞ്ഞു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ തൊഴിലാളികൾ, വിദ്യാർഥികൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള കുടുങ്ങിപ്പോയ പൗരന്മാരെ അവരുടെ ജന്മനഗരങ്ങളിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകിയതിനെത്തുടർന്നാണ് റെയിൽവേ ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. മെയ് 25 ന് ഒരു സ്ത്രീ ട്രെയിനിൽ വച്ച് മരിച്ചിരുന്നു. കതിഹാറിലേക്ക് പോവുകയായിരുന്ന സ്ത്രീയെ മുസാഫർപൂരിൽ വച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. ട്രെയിനുകളിൽ ഭക്ഷണവും വെള്ളവും ലഭ്യമാണെന്ന് മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിംഗ് പറഞ്ഞു.