കേരളം

kerala

ETV Bharat / bharat

ശ്രീനഗറില്‍ രണ്ട് പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം ആറായി

ജമ്മു കശ്മീരിലെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ആറായി. സൗദി അറേബ്യയില്‍ നിന്നും ആൻഡമാനില്‍ നിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Saudi Arabia  coronavirus  Rohit Kansal  Srinagar  lockdown  Jammu and Kashmir  Andaman  ജമ്മു കശ്മീരില്‍ വീണ്ടും രോഗം  ശ്രീനഗർ  ലോക്ക് ഡൗൺ  ആൻഡമാൻ  രോഹിത് കാൻസല്‍  കൊവിഡ് 19 വാർത്ത  ജമ്മു കശ്മീർ
ശ്രീനഗറില്‍ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ജമ്മു കശ്‌മീരില്‍ രോഗബാധിതരുടെ എണ്ണം ആറായി

By

Published : Mar 25, 2020, 9:28 AM IST

ശ്രീനഗർ: ശ്രീനഗറില്‍ രണ്ട് പേർക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഒരാൾ സൗദി അറേബ്യയില്‍ നിന്നും മറ്റൊരാൾ ആൻഡമാനില്‍ നിന്നുമാണ് എത്തിയത്. ഇതോടെ ജമ്മു ആൻഡ് കശ്മീരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.

രണ്ട് പേർക്ക് ശ്രീനഗറില്‍ രോഗം സ്ഥിരീകരിച്ചതായി സർക്കാർ വക്താവ് രോഹിത് കാൻസല്‍ പറഞ്ഞു. 57 വയസുള്ളയാൾ സൗദി അറേബ്യ സന്ദർശിച്ച ശേഷം മാർച്ച് 16ന് അദ്ദേഹം കശ്മീരിൽ തിരിച്ചെത്തിയിരുന്നു. അതേ ദിവസമാണ് ഖന്യാറിൽ നിന്നുള്ള സ്ത്രീ, കശ്മീരിലെ ആദ്യത്തെ കൊവിഡ് കേസ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. ആൻഡമാനില്‍ നിന്നെത്തിയ ആൾക്ക് 65 വയസുണ്ട്. ഇയാൾ ആൻഡമാനില്‍ നിന്ന് ഡല്‍ഹി വഴിയാണ് ശ്രീനഗറില്‍ എത്തിയതെന്നും സർക്കാർ വക്താവ് പറഞ്ഞു. ഇതോടെ കശ്മീരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ജമ്മു കാശ്മീരില്‍ നാലായിരത്തിലധികം പേരാണ് നിരീക്ഷണത്തിലുള്ളത്.

ABOUT THE AUTHOR

...view details