അസമിനെ വിറപ്പിച്ച് ഇരട്ട ഭൂകമ്പം
റിക്‌ടർ സ്കെയിലിൽ 4.4ും 4.2ും തീവ്രത രേഖപ്പെടുത്തി.
ഗുവഹത്തി: അസമിൽ ഇരട്ട ഭൂകമ്പം. ചൊവ്വാഴ്ച്ച പുലർച്ചയോടെയാണ് തീവ്രത കുറഞ്ഞ ഇരട്ട ഭൂകമ്പങ്ങൾ അസമിനെ പിടിച്ചുകുലുക്കിയത്. ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഗുവഹത്തിയിൽ നിന്ന് 44 കിലോമീറ്റർ പടിഞ്ഞാറ് രൂപപ്പെട്ട റിക്‌ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 1.28 ന് അഞ്ച് കിലോമീറ്റർ താഴ്ചയിലും രണ്ട് സെക്കന്‍ഡിന് ശേഷം ബർപേട്ട ജില്ലയിൽ രൂപപ്പെട്ട റിക്‌ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 71 കിലോമീറ്റർ താഴ്ചയിലും ആയിരുന്നു എന്ന് അവർ കൂട്ടിചേർത്തു.