ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
death
ലക്നൗ: ഷാജഹാന്‍പൂരില്‍ ട്രാക്ടര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാന്‍ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ദിന്‍ഗര്‍പൂരിലാണ് അപകടം നടന്നത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. സോനു, രാജു എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.