ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇരു സംഘങ്ങളും പരസ്പരം പരാതി നൽകിയിട്ടുണ്ട്.
സംഘങ്ങൾ തമ്മിൽ വാക്കേറ്റം; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു - സംഘങ്ങൾ തമ്മിൽ വാക്കേറ്റം
ഇരു സംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് രണ്ട് പേർക്ക് പരിക്കേൽക്കുകയായിരുന്നു
സംഘങ്ങൾ തമ്മിൽ വാക്കേറ്റം; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു
ഒരു സംഘത്തിലെ രണ്ട് പേർ ചേർന്ന് ഞായറാഴ്ച രാവിലെ മരുന്ന് വാങ്ങാൻ പോയപ്പോഴാണ് സംഭവം. മറ്റൊരു സംഘത്തിലെ ആളുകൾ വന്ന് ക്രൂരമായി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. എന്നാൽ ഇതൊരു സാമുദായിക പ്രശ്നമല്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വേദ് പ്രകാശ് സൂര്യ അറിയിച്ചു.