ന്യൂഡൽഹി: ഏപ്രിലിൽ 2.7 കോടിയിലധികം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി സെന്‍റര്‍ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) യുടെ റിപ്പോർട്ടിൽ പറയുന്നു. 20-24 വയസ് പ്രായമുള്ള തൊഴിലാളികളുടെ എണ്ണം 2019-20 ൽ 3.42 കോടി ആയിരുന്നെന്നും ഇത് 2020 ഏപ്രിലിൽ 2.09 കോടിയായി കുറഞ്ഞുവെന്നും സർവേ ഫലം വ്യക്തമാക്കുന്നു. 25 നും 29 നും ഇടയിലുള്ള 1.4 കോടി ആളുകൾക്കും ജോലി നഷടപ്പെട്ടുവെന്നും റിപ്പോട്ടിൽ പറയുന്നുണ്ട്. എല്ലാ പ്രായക്കാരിലും തൊഴിൽ നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും യുവാക്കളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നതെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.
ഏപ്രിലിൽ 2.7 കോടി യുവാക്കൾക്ക് ജോലി നഷടപ്പെട്ടതായി സിഎംഐഇ
20-24 വയസ് പ്രായമുള്ള തൊഴിലാളികളുടെ എണ്ണം 2019-20 ൽ 3.42 കോടി ആയിരുന്നെന്നും ഇത് 2020 ഏപ്രിലിൽ 2.09 കോടിയായി കുറഞ്ഞുവെന്നും സർവേ ഫലം വ്യക്തമാക്കുന്നു
രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് മൂന്ന് ശതമാനം കുറഞ്ഞതായും സിഎംഐഇയുടെ സർവേ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. സിഎംഐഇയുടെ കണക്ക് പ്രകാരം മെയ് മൂന്ന് വരെ 27.1 ശതമാനം ആളുകളാണ് രാജ്യത്ത് തൊഴിൽ രഹിതരായി ഉണ്ടായിരുന്നത്. എന്നാൽ മെയ് പത്ത് ആയപ്പോഴേക്കും ഇത് 23.97 ആയി കുറഞ്ഞു. കാർഷിക മേഖലയിലെ പുരോഗതിയാണ് ഇതിന് കാരണമായി സിഎംഐഇ ചൂണ്ടി കാണിക്കുന്നത്. സർക്കാർ മേഖലയിലെ തൊഴിൽ വളർച്ചാ നിരക്കും ഉയർന്നതായാണ് സിഎംഐഇ വ്യക്തമാക്കുന്നത്. 36.2 ശതമാനത്തിൽ നിന്നും 37.6 ശതമാനമായി ഉയർന്നു. ഏഴ് ദിവസത്തിനിടെ തൊഴിൽ നിരക്കും വർധിച്ചു. 26.4 ശതമാനമായിരുന്ന തൊഴിൽ നിരക്ക് 28.6 ശതമാനമായി ഉയർന്നു.