കാൺപൂർ:ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുമായി പൊലീസ് ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്നാണ് ഇവരെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്. പര്‍വേസ്, മുഹമ്മദ് ആബിദ് എന്നിവരെ കാലില്‍ വെടിവച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജനുവരി ഒമ്പതിനാണ് കേസില്‍ പരാതി നല്‍കിയത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. മറ്റ് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. മാരകമായി പരിക്കേറ്റ് ഏഴ് ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ഉണ്ടായിരുന്നു.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ - പൊലീസ് പ്രതികളെ വെടിവെച്ചു
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ് ഏഴ് ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
2018ൽ കാൺപൂരിൽ പതിമൂന്നുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. തുടര്‍ന്ന് അറസ്റ്റിലായ ഇവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ തനിച്ചായ സമയത്താണ് പ്രതികള്‍ തങ്ങള്‍ക്കെതിരെ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ വേണ്ടി അമ്മയെ ക്രൂരമായി മര്‍ദിച്ചത്. പത്ത് പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷി മൊഴി. 2019ൽ പ്രാദേശിക കോടതി ജാമ്യം നൽകിയതായാണ് റിപ്പോർട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.