പൂനെയിലെ കോൺഗ്രസ് ഓഫീസ് ആക്രമണം; 19 പേർ അറസ്റ്റിൽ - കോൺഗ്രസ് ഓഫീസ്
അറസ്റ്റിലായ 19 പേരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു
Pune
മുംബൈ:മഹാരാഷ്‌ട്ര മന്ത്രസഭയിൽ ഉൾപ്പെടുത്താതിൽ പ്രതിഷേധിച്ച് പൂനെയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടത്തിയ 19 പേർ അറസ്റ്റിൽ. പാർട്ടി എംഎൽഎ സംഗ്രം തോപ്റ്റെയുടെ അനുയായികളാണ് അറസ്റ്റിലായത്. ശിവാജിനഗറിൽ സ്ഥിതിചെയ്യുന്ന കോൺഗ്രസ് ഭവന് നേരെയാണ് തോപ്റ്റെയുടെ അനുയായികൾ ആക്രമണം നടത്തിയത്. മുൻ മന്ത്രി അനന്ത്രാവു തോപ്റ്റെയുടെ മകനും ഭോറിൽ നിന്നുള്ള എംഎൽഎയുമാണ് സംഗ്രം തോപ്റ്റെ. അറസ്റ്റിലായ 19 പേരും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതായി പൊലീസ് അറിയിച്ചു.