ന്യൂഡല്‍ഹി : ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായി വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് രാമജന്മഭൂമി - ബാബറി മസ്‌ജിദ് കേസില്‍ ചീഫ് ജസ്‌റ്റിസ് രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗം ഭരണഘടനാ ബഞ്ച് വിധി പറഞ്ഞത്. തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്കാണെന്നും, പള്ളി നിര്‍മിക്കാന്‍ മുസ്ലീങ്ങള്‍ക്ക് തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കാനുമാണ് കോടതി വിധിയിലുള്ളത്.
നാള്‍ വഴികള്‍
1528:ആദ്യ മുഗള്‍ ചക്രവര്‍ത്തി ബാബറിന്‍റെ ഉത്തരവിനെത്തുടര്‍ന്ന് ബാബറി മസ്‌ജിദ് നിര്‍മിച്ചു.
1885 ജനുവരി 29: ബാബറി മസ്‌ജിദുമായി ബന്ധപ്പെട്ട ആദ്യ കേസ്. മസ്‌ജിദിന് പുറത്ത് കൂടാരം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന വ്യക്തിയുടെ ഹര്‍ജി. പക്ഷേ ഫാസിയാബാദ് ജില്ലാ കോടതി ഹര്‍ജി തള്ളി.
1949 ഓഗസ്റ്റ് 22: ബാബറി മസ്‌ജിദിനുള്ളില്‍ രാമവിഗ്രഹം സ്ഥാപിച്ചു .
1950 ജനുവരി 16: രാമവിഗ്രഹത്തില്‍ പൂജ നടത്താനുള്ള അനുവാദം ആവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരമഹംസ് രാമചന്ദ്രദാസ് എന്നിവര്‍ ഹര്‍ജി നല്‍കി
1959: മസ്‌ജിദ് നിലനില്‍ക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് നിര്‍മോഹി അഖാഡ കേസ് ഫയല്‍ ചെയ്‌തു.
1961: അഖാഡെയുടെ കേസിന് മറുപടിയായി, ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് സുന്നി വഖഫ് ബോര്‍ഡ് കേസ് ഫയല്‍ ചെയ്‌തു.
1986 ഫെബ്രുവരി 1:കേസിലെ ആദ്യ വിധി. വിഗ്രഹാരാധനക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി. ബാബ്റി മസ്ജിദിനുള്ളിലെ രാമവിഗ്രഹത്തില്‍ ആരാധന നടത്താന്‍ ഹിന്ദുക്കള്‍ക്ക് അനുമതി ലഭിച്ചു.
1989 ഓഗസ്റ്റ് 14:തല്‍സ്ഥിതി നിലനിര്‍ത്താന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു.
1990 സെപ്റ്റംബര്‍ 25: ബിജെപി നേതാവ് എല്‍. കെ അദ്വാനിയുടെ രഥയാത്ര ആരംഭിച്ചു.
1992 ഡിസംബര്‍ 6: രാജ്യം നടുങ്ങിയ ദിനം. ഹിന്ദു കര്‍സേവകര്‍ ബാബറി മസ്‌ജിദ് തകര്‍ത്തു. പള്ളിയിലേക്ക് ഇരച്ചെത്തിയ ഒരുലക്ഷത്തോളം വരുന്ന കര്‍സേവകര്‍ ബാബ്റി മസ്‌ജിദ് പൊളിച്ചു.
1993 ജനുവരി 7: ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കുന്നു. കേന്ദ്ര നടപടിക്കെതിരെ നിരവധി ഹര്‍ജികള്‍. മുഴുവന്‍ ഹര്‍ജികളും വാദം കേള്‍ക്കലിനായി സുപ്രീം കോടതിയിലേക്ക് മാറ്റി. കേസ് പൂര്‍ണമായും സുപ്രീം കോടതിയിലേക്ക്
1994 ഒക്‌ടോബര്‍ 24:ഇസ്ലാം മതവിശ്വാസമനുസരിച്ച് ആരാധനക്ക് പള്ളി അനിവാര്യമല്ലെന്ന് ഇസ്‌മായില്‍ ഫാറൂഖി കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
2002 ഏപ്രില്‍:ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജികളില്‍ അലഹാബാദ് ഹൈക്കോടതിയില്‍ വാദം തുടങ്ങി.
2003 മാര്‍ച്ച് 13: തര്‍ക്കഭൂമിയില്‍ മതപരമായ ചടങ്ങുകള്‍ നിരോധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു . ഭൂരെ അസ്‍ലം കേസിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക വിധി
2010 സെപ്റ്റംബര്‍ 30: തര്‍ക്ക ഭൂമി സംബന്ധിച്ച ആദ്യ വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവര്‍ക്ക് തുല്യമായി ഭൂമി വീതിക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചു.
2011 മെയ് 9: ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുന്നു