മധ്യപ്രദേശിൽ 1,715 പുതിയ കൊവിഡ് കേസുകൾ - new coronavirus cases
2,420 പേർ രോഗമുക്തി നേടി. മൊത്തം വീണ്ടെടുക്കൽ കേസുകളുടെ എണ്ണം 1,22,687 ആയി
മധ്യപ്രദേശ്
ഭോപ്പാൽ: മധ്യപ്രദേശിൽ 1,715 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 29 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇൻഡോറിൽ ഏഴ് മരണങ്ങളും ഭോപ്പാൽ, ഗ്വാളിയോർ, ജബൽപൂർ എന്നിവിടങ്ങളിൽ മൂന്ന് വീതവും ഖാർഗോൺ, സെഹോർ, ചിന്ദ്വാര എന്നിവിടങ്ങളിൽ രണ്ട് വീതവും സാഗർ, നർസിംഗ്‌പൂര്‍, രത്‌ലം, ഷാഹോൽ, ദാമോ, ഡാറ്റിയ, ഗുന എന്നിവിടങ്ങളിൽ ഓരോന്ന് വീതം മരണവും റിപ്പോർട്ട് ചെയ്തു. 2,420 പേർ രോഗമുക്തി നേടി. മൊത്തം വീണ്ടെടുക്കൽ കേസുകളുടെ എണ്ണം 1,22,687 ആയി.