ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും 168 സാമ്പിളുകള്‍ കൂടി കൊവിഡ് 19 പരിശോധനക്കയച്ചു. ഇതുവരെ 1,089 സാമ്പിളുകളാണ് ജില്ലയില്‍ നിന്നും പരിശോധനക്കയച്ചത്. ഇതില്‍ 673 പേരുടെ ഫലം നെഗറ്റീവായിരുന്നു. 391 പേരുടെ ഫലം ലഭിക്കാനുണ്ട്.
ഗാസിയാബാദില്‍ 168 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു - ഉത്തര്‍പ്രദേശ്
ജില്ലയില്‍ ഇതുവരെ 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഗാസിയാബാദില്‍ 168 പേരുടെ കൂടി സാമ്പിളുകള്‍ പരിശോധനക്കയച്ചു
ജില്ലയില്‍ ഇതുവരെ 27 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ക്ക് രോഗം ഭേദമായി. 81,565 പേരാണ് മൊത്തം നിരീക്ഷണത്തിലുള്ളത്. 1,554 പേര്‍ വിവിധ ആശുപത്രികളിലും 80,011 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ. ഗുപ്ത വ്യക്തമാക്കി.