പനാജി: ലോക് ഡൗണിനെ തുടർന്ന് ഏകദേശം 1,600 വിദേശികൾ ഗോവയിൽ കുടുങ്ങിക്കിടക്കുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. ജർമനി, റഷ്യ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക വിമാന സർവീസുകൾ ഏപ്രിൽ മൂന്നിനോ, അഞ്ചിനോ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രമോദ് സാവന്ദ് പറഞ്ഞു. തിരിച്ച് പോകാൻ ആഗ്രഹിക്കുന്നവരെയും അവരുടെ എംബസി അനുവദിക്കുന്നവരെയും തിരിച്ചയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോവയിൽ കുടുങ്ങി 1,600 വിദേശികൾ
ജർമനി, റഷ്യ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക വിമാന സർവീസുകൾ ഏപ്രിൽ മൂന്നിനോ, അഞ്ചിനോ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ദ്.
ഗോവയിൽ കുടുങ്ങി 1,600 വിദേശികൾ
വിദേശികൾക്കും കുടിയേറ്റ തൊഴിലാളികൾക്കുമായി ഒമ്പത് ക്യാമ്പുകൾ സംസ്ഥാനത്ത് തുറന്നു. ഗോവയിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ വിമാനത്താവളത്തിൽ സുരക്ഷിതമായി എത്തിക്കുമെന്നും വിദേശികൾക്ക് അവരുടെ എംബസികളുമായി ബന്ധപ്പെടാൻ സൗകര്യമൊരുക്കുമെന്നും വിദേശികളുടെ പ്രാദേശിക രജിസ്ട്രേഷൻ ഓഫീസ് അറിയിച്ചു. ഇതിനകം 350 ഓളം വിദേശികൾ പ്രത്യേക വിമാനസർവീസുകളിൽ യുകെ, ഫ്രാൻസ് എന്നിവിടങ്ങളിലേക്ക് തിരിച്ചുപോയി.