കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ 158 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - കൊറോണ വൈറസ് കേസുകൾ

സംസ്ഥാനത്തെ 75 ജില്ലകളിൽ 64 ജില്ലകളിലും വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ 64 ജില്ലകളിൽ ആറെണ്ണത്തില്‍ നിലവിൽ സജീവ കേസുകളില്ല. 1,848 സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്

ഉത്തർപ്രദേശ്  158 കൊവിഡ് കേസുകൾ  ലഖ്‌നൗ  കൊറോണ വൈറസ് കേസുകൾ  new COVID-19 cases
ഉത്തർപ്രദേശിൽ 158 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

By

Published : May 4, 2020, 1:22 AM IST

ലഖ്‌നൗ:ഉത്തർപ്രദേശിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 2,645 ആയി ഉയർന്നു. സംസ്ഥാനത്ത് ഇന്ന് 158 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് 43 പേരാണ് മരിച്ചത്. 754 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവിൽ 1,848 സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.

സംസ്ഥാനത്തെ 75 ജില്ലകളിൽ 64 ജില്ലകളിലും വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ 64 ജില്ലകളിൽ ആറെണ്ണത്തില്‍ നിലവിൽ സജീവ കേസുകളില്ല. സംസ്ഥാനത്തെ ആകെ കേസുകളിൽ 1,138 എണ്ണം തബ്‌ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ടവയാണ്. ആഗ്രയിൽ നിന്ന് ഇത് വരെ 14 മരണങ്ങളും മൊറാദാബാദിൽ ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മീററ്റിൽ ആറ്, കാൺപൂരിൽ നാല്, ഫിറോസാബാദിൽ രണ്ട്, വാരണാസി, അലിഗഡ്, മഥുര, ശ്രാവസ്തി, ഗാസിയാബാദ്, അമ്രോഹ, ബറേലി, ബസ്തി, ബുലന്ദശഹർ, ലഖ്‌നൗ എന്നിവിടങ്ങളിൽ ഒരോ മരണങ്ങൾ എന്നിവയാണ് ഇത് വരെ റിപ്പോർട്ട് ചെയ്തത്.

ABOUT THE AUTHOR

...view details