ഭുവനേശ്വർ: ഒഡിഷയിൽ 156 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,104 ആയി ഉയർന്നു. ഒഡിഷയിൽ ഇതുവരെ 1,55,690 പരിശോധനകൾ നടത്തിയതിൽ 1,948 പേർ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
ഒഡിഷയിൽ 156 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - odisha
സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,104 ആയി
ഒഡീഷയിൽ 156 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇന്ത്യയിൽ 8,392 കൊവിഡ് കേസുകളും 230 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,90,535 ആയി. 93,322 പേർ ചികിത്സയിൽ തുടരുമ്പോൾ 91,819 പേർ രോഗമുക്തി നേടി. 5,394 പേർ മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്‌ട്രയിൽ നിന്നാണ്. 67,655 പേർക്കാണ് മഹാരാഷ്‌ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ 22,333 പേർക്കും ഡൽഹിയിൽ 19,844 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.