കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; 15 ട്രെയിനുകള്‍ വൈകിയോടി - ന്യൂഡല്‍ഹി വാര്‍ത്തകള്‍

ഹൈദരാബാദ് വഴി ന്യൂ ഡല്‍ഹിക്ക് പോകുന്ന തെലങ്കാന എക്‌സ്പ്രസ് അഞ്ച് മണിക്കൂറാണ് വൈകിയോടിയത്

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് 15 ട്രെയിനുകള്‍ വൈകി ഓടി ട്രെയിനുകള്‍ വൈകിയോടി ന്യൂഡല്‍ഹി വാര്‍ത്തകള്‍ new delhi latest news
ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്

By

Published : Jan 13, 2020, 12:12 PM IST

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. ഡല്‍ഹി വഴി പോകുന്ന പതിനഞ്ചോളം ട്രെയിനുകള്‍ ഇന്ന് വൈകിയാണ് ഓടിയത്. ഹൈദരാബാദ് വഴി ന്യൂഡല്‍ഹിക്ക് പോകുന്ന തെലങ്കാന എക്‌സ്പ്രസ് അഞ്ച് മണിക്കൂറാണ് വൈകിയോടിയത്.

ആനന്ദ് വിഹാര്‍ രെവ എക്‌സ്പ്രസ്, ചെന്നൈ-ന്യൂ ഡല്‍ഹി- തമിഴ്‌നാട് എക്‌സ്‌പ്രസ്‌, ഹൗറാ-ന്യൂഡല്‍ഹി -പൂര്‍വ്വ എക്‌സ്‌പ്രസ്‌, മഹാബോദി എക്‌സ്‌പ്രസ്, പൂരി-ന്യൂ ഡല്‍ഹി പുരുഷോത്തമന്‍ എക്‌സ്‌പ്രസ്, ദിബ്രുഗാര്‍-ലാല്‍ഗാര്‍ അവാദ് അസാം എക്‌സ്‌പ്രസ്‌ എന്നിവയാണ് വൈകിയോടിയ മറ്റ് ട്രെയിനുകള്‍. ഞായറാഴ്‌ചയും മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 19 ട്രെയിനുകള്‍ വൈകിയോടിയിരുന്നു.

ABOUT THE AUTHOR

...view details