ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതിയതായി 142 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 99 കേസുകളും ഇന്‍ഡോറില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 757 ആയി. .
മധ്യപ്രദേശില്‍ 142 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19
സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 757 ആയി.
ടികംഗാര്‍ഹ് ജില്ലയില്‍ ആദ്യ കൊവിഡ് 19 ചൊവ്വാഴ്‌ച സ്ഥിരീകരിച്ചു. സംസ്ഥാനത്തിലെ 54 ജില്ലകളിലേക്കും രോഗം വ്യാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരമായി ഭോപ്പാലില്‍ പുതിയതായി 16 പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം 158 ആയി.
ഇന്‍ഡോര്‍, ഭോപ്പാല്‍ എന്നീ നഗരങ്ങള്‍ക്ക് പുറമേ മൊറേന ജില്ലയിലും കൊവിഡ് കേസുകള്‍ വർധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം 64 പേര്‍ രോഗമുക്തി നേടി. ചൊവ്വാഴ്‌ച സംസ്ഥാനത്ത് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആയി.