ട്രംപിന് നല്‍കാൻ സമ്മാനമൊരുക്കി മഹിര്‍ പട്ടേല്‍ - മഹിര്‍ പട്ടേല്‍
മഹിർ പട്ടേലിനെ പ്രതിനിധീകരിച്ച് വഡോദര ജില്ലാ കലക്ടർ ചിത്രം ട്രംപിന് നല്‍കും
അഹമ്മദാബാദ്: രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദര്‍ശനത്തിനെത്തുന്ന യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് 14കാരന്‍റെ സമ്മാനം. അഹമ്മദാബാദിലെത്തുന്ന ട്രംപിനെ സ്വാഗതം ചെയ്യുമ്പോൾ മഹിര്‍ പട്ടേല്‍ വരച്ച ട്രംപിന്‍റെയും മോദിയുടെയും രേഖാ ചിത്രം നല്‍കും. ഇരു നേതാക്കളും ഒന്നിച്ചുള്ള മനേഹര പെൻസില്‍ ഛായാചിത്രമാണ് മഹിര്‍ പട്ടേല്‍ വരച്ചത്. ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ആത്മബന്ധവും സൗഹൃദവും ചിത്രത്തിലൂടെ സൂചിപ്പിക്കുകയാണെന്ന് മഹിര്‍ പറഞ്ഞു. മഹിർ പട്ടേലിനെ പ്രതിനിധീകരിച്ച് വഡോദര ജില്ലാ കലക്ടർ ചിത്രം ട്രംപിന് സമ്മാനിക്കും.