കേരളം

kerala

ETV Bharat / bharat

സിക്കിമില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 27 ആയി.

സിക്കിമില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  സിക്കിം  കൊവിഡ് 19  14 new COVID-19 cases in Sikkim, total count 27  COVID-19 cases in Sikkim  COVID-19  Sikkim
സിക്കിമില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 12, 2020, 12:42 PM IST

ഗാങ്ടോക്ക്:സിക്കിമില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 27 ആയി. കിഴക്കന്‍ സിക്കിം ജില്ലയിലെ ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ ജനറല്‍ ഡോ പേംപ ടി ബൂട്ടിയ അറിയിച്ചു.

ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങളായ ബഹായ് സ്‌കൂളില്‍ നിന്നും 9 പേരും എപിക ഗാര്‍ഡനില്‍ നിന്ന് മൂന്ന് പേരും പിഎന്‍ജി സ്‌കൂളിലെ രണ്ട് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ എസ്‌ടിഎന്‍എം കൊവിഡ് 19 ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌ത മൂന്ന് ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങളും കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. സിക്കിമില്‍ നിലവില്‍ 24 പേരാണ് ചികില്‍സയിലുള്ളത്. മൂന്ന് പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു.

ABOUT THE AUTHOR

...view details