ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹിയിൽ നിന്ന് 1,366 കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ദേശീയ തലസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 31,309 ആയി ഉയർന്നു. ഡൽഹിയിൽ 18,543 സജീവ കേസുകളുണ്ട്. 11,861 രോഗികൾ സുഖം പ്രാപിച്ചു. കൊവിഡ് മരണസംഖ്യ 905 ആണെന്ന് ഡൽഹി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഡൽഹിയിൽ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 1,366 പേര്‍ക്ക് - ഡൽഹിയിൽ കൊവിഡ്
ഡൽഹിയിൽ 18,543 സജീവ കേസുകളുണ്ട്. 11,861 രോഗികൾ സുഖം പ്രാപിച്ചു.
ഡൽഹി
ഇന്ത്യയിൽ കൊവിഡ് -19 കേസുകളുടെ എണ്ണം ചൊവ്വാഴ്ച 2,66,598 ൽ എത്തി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണസംഖ്യ 7,471 ആയി.