ഗുജറാത്തിൽ 1,343 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു - covid 19
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,41,398 ആയി ഉയർന്നു
ഗുജറാത്തിൽ 1,343 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ഗാന്ധിനഗർ: ഗുജറാത്തിൽ 1,343 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,41,398 ആയി ഉയർന്നു. കൂടാതെ സംസ്ഥാനത്ത് 12 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ഗുജറാത്തിലെ ആകെ കൊവിഡ് മരണം 3,490 ആയി ഉയർന്നു. അതേസമയം സംസ്ഥാനത്ത് 1,304 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 1,21,119 ആയി ഉയർന്നു. നിലവിൽ ഗുജറാത്തിൽ 16,789 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.