ഭോപ്പാൽ: സംസ്ഥാനത്ത് പുതുതായി 1319 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 2,19,893 ആയി. ഇതുവരെ സംസ്ഥാനത്ത് 3373 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1307 പേർ കൂടി രോഗമുക്തരായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2,03,294 ആയി. ഇൻഡോറിൽ മൂന്ന് പേരും ഭോപ്പാലിൽ രണ്ട് പേരും കാണ്ട്‌വയിലും വിദീഷയിലും ഒരാളുമാണ് മരിച്ചത്.
മധ്യപ്രദേശിൽ 1319 കൊവിഡ് രോഗികൾ; ഏഴ് മരണം - കൊവിഡ് അപ്‌ഡേറ്റ്സ്
1307 പേർ കൂടി രോഗമുക്തരായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2,03,294 ആയി
ഇൻഡോറിൽ 456 പേർക്കും ഭോപ്പാലിൽ 296 പേർക്കുമാണ് കൊവിഡ് ബാധിച്ചത്. ഇൻഡോറിൽ 5175 പേരും ഭോപ്പാലിൽ 3143 പേരുമാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 31720 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ ആകെ കൊവിഡ് പരിശോധകളുടെ എണ്ണം 40.52 ലക്ഷം പിന്നിട്ടു.
ഇന്ത്യയിൽ 31522 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,41,772 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 412 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. 37,725 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 92,53,306 ആയി.