ജയ്‌പൂർ: രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് 13 പേർ കൂടി മരിച്ചു. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 875 ആയി ഉയർന്നു. 687 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 60,666 ആയി. ബിക്കാനീറിലും ജയ്‌പൂരിലും മൂന്ന് മരണം വീതം, അജ്‌മീർ, ഭിൽവാര, സിക്കാർ എന്നിവിടങ്ങളിൽ രണ്ട് മരണം വീതം, ഉദയ്‌പൂരിൽ നിന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്‌തു. 14,265 പേർ ചികിത്സയിൽ തുടരുമ്പോൾ 44,048 പേർ രോഗമുക്തി നേടി.
രാജസ്ഥാനിൽ 13 കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് 687 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ആകെ മരണസംഖ്യ 87.
ജയ്‌പൂരിൽ 232, ജോദ്‌പൂരിൽ 87, ഭരത്‌പൂരിൽ 65, അജ്‌മീറിൽ 59, ബിക്കാനീറിൽ 57, കോട്ടയിൽ 53, പാലി, നാഗൂർ എന്നിവിടങ്ങളിൽ 37 വീതം, അൽവാറിൽ 23, ധോൽപൂരിൽ 19 എന്നിങ്ങനെയാണ് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. പുതിയ കൊവിഡ് കേസുകളിൽ ജയ്‌പൂരിൽ 66, ജോദ്‌പൂരിൽ 57, ബിക്കാനീറിൽ 49, കോട്ടയിൽ 48, അജ്‌മീറിൽ 47, ബാർമെറിൽ 40, സിക്കാറിൽ 39, ഉദയ്‌പൂരിൽ 38, ഭരത്‌പൂരിൽ 31, ചിറ്റോർഗഡ്, ബാരൻ, ടോങ്ക് എന്നിവിടങ്ങളിൽ 28 വീതം, അൽവാർ, പാലി എന്നിവിടങ്ങളിൽ 27 വീതം, നാഗൂരിൽ 24, സവായ് മധോപൂരിൽ 21, ഭിൽവാര, ജുഞ്ജുനു എന്നിവിടങ്ങളിൽ 20 വീതം, ജലാവറിൽ 18, ബുന്തിയിൽ 15, ശ്രീ ഗംഗാനഗറിൽ അഞ്ച്, കരോലിയിൽ മൂന്ന്, ഹനുമാൻഗഡ്, ജയ്‌സാൽമെർ, ദുൻഗാർപൂർ, ജലോർ എന്നിവിടങ്ങളിൽ രണ്ട് വീതം കേസുകളും റിപ്പോർട്ട് ചെയ്‌തു.