നോയിഡ: ലോക്ക് ഡൗൺ ലംഘിച്ചതിന് 13 പേരെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ നിയമലംഘനങ്ങൾക്ക് അഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 13 പേരെ അറസ്റ്റ് ചെയ്തു. ജില്ലയിലെ 200 പോയിൻ്റുകളിലായി 612 വാഹനങ്ങൾ പരിശോധിച്ചു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188 (പൊതുസേവകൻ യഥാസമയം പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്), നാലോ അതിലധികമോ ആളുകളുടെ സമ്മേളനത്തെ തടയുന്ന സിആർപിസി സെക്ഷൻ 144 പ്രകാരം ഏർപ്പെടുത്തിയ നിരോധന ഉത്തരവുകളുടെ ലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ലോക്ക് ഡൗൺ ലംഘിച്ചതിന് 13പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു
ലോക്ക് ഡൗൺ നിയമലംഘനങ്ങൾക്ക് അഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 13 പേരെ അറസ്റ്റ് ചെയ്തു
54 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഹോട്ട്‌സ്‌പോട്ട് പ്രദേശമായ ബുദ്ധ നഗർ പൂർണ്ണമായും അടച്ചു. അതിനാൽതന്നെ 144 വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങളും നിലവിലുണ്ട്. ആംബുലൻസുകൾ, ഡോക്ടർമാർ, മാധ്യമങ്ങൾ, കൊവിഡ് 19 സേവനങ്ങളിൽ നേരിട്ട് ഏർപ്പെട്ടിരിക്കുന്നവർ എന്നിവര്‍ക്ക് മാത്രമാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. നോയിഡയും ദില്ലിയും തമ്മിലുള്ള അതിർത്തി അടച്ചിരിക്കുകയാണ്. ഞായറാഴ്‌ചവരെ 167 പോസിറ്റീവ് കേസുകൾ ജില്ലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 101 രോഗികളിൽ 60 ശതമാനംപേർ സുഖം പ്രാപിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.