സ്റ്റുഡന്‍റ് വിസ തട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ അമേരിക്കൻ ആഭ്യന്തര സുരക്ഷാ വിഭാഗമാണ് ഡെട്രോയിറ്റ് ഫാർമിങ്ടൺ ഹിൽസിൽ എന്ന പേരിൽ വ്യാജ സർവകലാശാല തുറന്നത്.
അമേരിക്കയില്‍ 129 ഇന്ത്യൻ വിദ്യാർഥികൾ വ്യാജ വിസയുമായി അറസ്റ്റിൽ
വിസ വ്യാജമാണെന്നറിഞ്ഞിട്ടും വിദ്യാർഥികൾ അമേരിക്കയില്‍ തുടരാനായി സർവകലാശാലയിൽ ചേരുകയായിരുന്നു.
സർവകലാശാലയിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് ഇത് വ്യാജമാണെന്ന് അറിയാമായിരുന്നു എന്ന് അമേരിക്കന്‍ ഇമിഗ്രേഷൻ ആന്‍റ് കസ്റ്റംസ് എൻഫോഴ്സമെന്‍റ് അധികൃതർ പറഞ്ഞു. പിടിയിലായ 130 പേര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. 130 വിദ്യാർഥികളിൽ 129 പേർ ഇന്ത്യക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
വിദ്യാർഥികളെ നിലവിൽ വീട്ടു തടങ്കലിൽ വച്ചിരിക്കുകയാണ്. ഇന്ത്യൻ വിദ്യാർഥികൾ അറസ്റ്റിലായതിന് പിറകെ അമേരിക്കയിലെ ഇന്ത്യൻ എംബസ്സി 24 മണിക്കൂർ ഹെല്‍പ് ലൈൻ തുറന്നിട്ടുണ്ട്.