ജമ്മുകശ്‌മീരില്‍ 127 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19
നിലവില്‍ ചികിത്സയിലുള്ളത് 2,683 പേരാണ്.
ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. ഞായറാഴ്‌ച ജമ്മുകശ്‌മീരില്‍ 127 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇതില്‍ 27 പേര്‍ കേന്ദ്ര ഭരണ പ്രദേശത്തിന് പുറത്ത് നിന്നും എത്തിയവരാണ്. ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ ജമ്മു പ്രദേശത്ത് നിന്നും 102 പേര്‍ കശ്‌മീര്‍ ഭാഗത്ത് നിന്നുമാണ്. നിലവില്‍ ചികിത്സയിലുള്ളത് 2,683 പേരാണ്. ഇതുവരെ 4,316 പേര്‍ക്ക് രോഗം ഭേദമായി. ജമ്മുകശ്‌മീരില്‍ 7,093 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.