ന്യൂഡൽഹി: 1,215 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,57,354 ആയി. അതേസമയം, മരണസംഖ്യ 4,257 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 22 മരണങ്ങൾ രേഖപ്പെടുത്തിയതായി ഡൽഹി സർക്കാരിന്‍റെ ആരോഗ്യ ബുള്ളറ്റിൻ പറയുന്നു.
ഡൽഹിയിൽ 1215 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - കൊവിഡ് കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 22 മരണങ്ങൾ രേഖപ്പെടുത്തിയതായി ഡൽഹി സർക്കാരിന്‍റെ ആരോഗ്യ ബുള്ളറ്റിൻ പറയുന്നു.
ഡൽഹി
ഇതുവരെ റിപ്പോർട്ട് ചെയ്ച 1,57,354 കേസുകളിൽ 1,41,826 പേർ രോഗമുക്തി നേടി. വീണ്ടെടുക്കൽ നിരക്ക് 90.13 ശതമാനമാണ്. 11,271 സജീവ കേസുകളുണ്ട്. അതിൽ 5,707 എണ്ണം ഗാർഹിക നിരീക്ഷണത്തിലാണ്. ഇതുവരെ 13,75,193 സാമ്പിളുകളിൽ പരിശോധന നടത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, പുതിയ രോഗബാധകളുടെ എണ്ണം ദിനംപ്രതി ഒരു ശതമാനത്തിൽ താഴെയാണ്.