ഹൈദരാബാദ്: 12-ാം ജന്മദിനം ആഘോഷിക്കുന്ന ചിൻമയ് സിദ്ധാർഥ ഷാ, നെഹ്‌റു സുവോളജിക്കൽ പാർക്കിൽ നിന്നും "സാങ്കൽപ്" എന്ന റോയൽ ബംഗാൾ കടുവയെ ദത്തെടുത്തു. 25,000 രൂപയുടെ ചെക്ക് നൽകിയാണ് മൂന്ന് മാസത്തേക്ക് കടുവയെ ദത്തെടുത്തത്. ജന്മദിനത്തിൽ സമ്മാനങ്ങൾക്ക് പകരം കടുവയെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ചിൻമയിയും പിതാവ് സിദ്ധാർഥ് കാന്തിലാൽ ഷായും ക്യൂറേറ്ററുടെ ഓഫീസ് സന്ദർശിച്ച് ചെക്ക് കൈമാറുകയായിരുന്നു.
ജന്മദിനത്തിൽ റോയൽ ബംഗാൾ കടുവയെ ദത്തെടുത്ത് ഏഴാം ക്ലാസുകാരൻ
25,000 രൂപ നൽകി മൂന്ന് മാസത്തേക്കാണ് ബംഗാൾ കടുവയെ ദത്തെടുത്തത്
ജന്മദിനത്തിൽ റോയൽ ബംഗാൾ കടുവയെ ദത്തെടുത്ത് ഏഴാം ക്ലാസുകാരൻ
ചിൻമയിയുടെ സഹോദരങ്ങളും ചെറിയ പക്ഷികളെയും മൃഗങ്ങളും ദത്തെടുത്തു. വന്യജീവി സംരക്ഷണം മനസിലാക്കുകയും ഇവയുടെ സംരക്ഷണത്തിന് താൽപര്യം കാണിക്കുകയും ചെയ്യുന്ന കുട്ടികൾക്ക് നന്ദി പറയുന്നുവെന്ന് അധികൃതർ അറിയിച്ചു. അതേ സമയം വന്യപരിപാലനത്തിന് കൂടുതൽ ആളുകൾ കടന്ന് വരണമെന്നും അധികൃതർ അറിയിച്ചു.